പത്തംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി ചടങ്ങുകൾ 14ന് രാത്രി ഒമ്പതിന് തുടങ്ങും. പടയണി ആശാൻ ശ്രീകോവിലിൽനിന്ന് ക്ഷേത്ര മേൽശാന്തി ചൂട്ടുകറ്റയിൽ പകർന്നുനൽകുന്ന അഗ്നി ദേവിക്ക് അഭിമുഖമായിനിന്ന് പടയണിക്കളത്തിലെ കല്ലിൽ വെക്കും. അതിനുശേഷം പച്ചത്തപ്പ് കൊട്ടിവിളിച്ചിറക്കും. അവകാശ കുടുംബത്തിൽനിന്ന് കൊണ്ടുവരുന്ന തേങ്ങ മുറിച്ച് രാശിനോക്കി പത്തുനാൾ നീളുന്ന പടയണിയുടെ ഫലം പറയും. രണ്ടാം ദിവസവും പച്ചത്തപ്പ് കൊട്ടി വിളിച്ചിറക്കും. 16ന് മൂന്നാംനാൾ കാച്ചികൊട്ടോടെ പടയണി ആരംഭിക്കും. എഴാം ദിവസം വരെ കൂട്ടകോലം ഉണ്ടാകും. 21നാണ് വലിയ പടയണി. വല്യപടയണി ദിവസം എല്ലാ കോലങ്ങളും കളത്തിൽ ഉറഞ്ഞുതുള്ളും. വൈകീട്ട് 7.15ന് സാംസ്കാരിക സമ്മേളനം കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള ഏർപ്പെടുത്തിയ രാമൻനായർ ആശാൻ പുരസ്കാരം നാരങ്ങാനം പടയണി ആശാൻ മടത്തുംപടി നെടുവേലിൽ ടി.എസ്. രാധാകൃഷ്ണൻ നായർക്ക് സമർപ്പിക്കും. വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പുരസ്കാരം പി.ടി. പ്രസന്നകുമാറിന് വി.കെ. പുരുഷോത്തമൻപിള്ളയും നൽകും. രാത്രി 11.30നാണ് വലിയപടയണി. 23ന് രാവിലെ ഒമ്പതിന് പകൽ പടയണി നടക്കും. വൈകീട്ട് നാലിന് എഴുന്നള്ളത്ത്. 6.30ന് ദീപാരാധന. രാത്രി 11ന് എഴുന്നള്ളത്തും വിളക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് കെ. ഹരിദാസ്, സെക്രട്ടറി ഡി. രഘുകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.