മല്ലപ്പള്ളി: മണിമലയാറ്റിലെ മിന്നൽ പ്രളയത്തിൽ സമീപന പാത ഒലിച്ചുപോയ വെണ്ണിക്കുളം കോമളം കടവിൽ പുതിയ പാലം നിർമാണത്തിന് തുക വകയിരുത്തി. സംസ്ഥാന ബജറ്റിൽ 12 കോടിയാണ് പാലത്തിന് വകയിരുത്തിയത്. പതിറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന കോമളം പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം നേരിട്ടിരുന്നു. വെള്ളം പാലത്തിലൂടെ കയറിയിറങ്ങിപ്പോകാവുന്ന നിലയിലുള്ള പാലത്തിന്‍റെ തൂണുകളിൽ പ്രളയത്തെ തുടർന്ന് മുളക്കൂട്ടങ്ങളും മരത്തടികളും അടഞ്ഞ് ഒഴുക്ക് നിലച്ചിരുന്നു. പ്രളയത്തിലുണ്ടായ ശക്തമായ ഒഴുക്കിനെ തുടർന്ന് നദി ഗതിമാറി ഒഴുകിയതാണ് സമീപന പാത തകരുന്നതിന് കാരണമായത്. തൂണുകൾക്കിടയിൽ അകലം കുറവുള്ള നിലവിലെ പാലത്തിന് ഭാവിയിലും അപകടമുണ്ടാകാമെന്ന വിലയിരുത്തലാണ് പുതിയ മേജർ പാലമെന്ന തീരുമാനത്തിലെത്തിയത്. പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പുതിയ പാലത്തിന്‍റെ നിർമാണം പൂർത്തിയായാൽ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാം. ഇരുവശത്തേക്കും ഒരേസമയം വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ കഴിയുന്ന വിധത്തിലുള്ള പാലത്തിനായി മണ്ണിന്‍റെ ഉറപ്പ് പരിശോധനകൾ ഉൾപ്പെടെ പ്രവൃത്തി നേത്തേ പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.