പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള മേയ് 11 മുതല്‍ 17 വരെ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. മേയ് രണ്ടുമുതല്‍ എട്ടുവരെ ആയിരുന്നു മേള നേരത്തേ തീരുമാനിച്ചിരുന്നത്. ജില്ല സ്റ്റേഡിയത്തിന്റെ ലഭ്യത കണക്കിലെടുത്താണ് മാറ്റം വരുത്തിയതെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ പൊതുജനപങ്കാളിത്തം ഉറപ്പാക്കി എല്ലാ വകുപ്പുകളും ഫലപ്രദമായി ഇടപെട്ടുകൊണ്ടുള്ള മേളയായിരിക്കും സംഘടിപ്പിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവത്കരണവും ജില്ലയുടെ വിവിധ പ്രത്യേകതകളും തനിമയും മേളയുടെ ഭാഗമാകും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് മേയ് ഏഴിന് വൈകീട്ട് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന് മുതല്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. നൂറ് വിപണന സ്റ്റാളുകളും 50 പ്രദര്‍ശന-സേവന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേള, കാര്‍ഷിക പ്രദര്‍ശനം, ടെക്‌നോ ഡെമോ തുടങ്ങിയവയും ഉണ്ടാകും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരൻ, അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ എന്നിവരും പങ്കെടുത്തു. യോഗത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സംഘാടക സമിതി അധ്യക്ഷനും നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഏകോപന സമിതി അധ്യക്ഷനും ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പ്രചാരണസമിതി അധ്യക്ഷനുമായിരിക്കും. ചിത്രംPTL 13 VEENA കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് മന്ത്രി വീണ ജോര്‍ജ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.