ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്​ 1001 സ്വാഗതസംഘം

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്​ രൂപവത്​കരിച്ചത്​ 1001 സ്വാഗതസംഘം. 24 സബ്കമ്മിറ്റികളും രൂപവത്​കരിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ചെയർമാനും ഡി.വൈ.എഫ്. ഐ ജില്ല സെക്രട്ടറി പി.ബി. സതീഷ് കുമാർ ജനറൽ കൺവീനറും ജില്ല പ്രസിഡൻറ്​ സംഗേഷ് ജി. നായർ ട്രഷററുമാണ്​. എ. പത്മകുമാർ, ആർ. ശ്യാമ (റിസപ്ഷൻ), രാജു എബ്രഹാം, സംഗേഷ് ജി. നായർ (പബ്ലിസിറ്റി), എം.വി. സഞ്ജു, ബിജിലി പി. ഇശോ (അക്കമഡേഷൻ), പി.ആർ. പ്രസാദ്, ബി. നിസാം (ട്രാൻസ്പോർട്ട്), ടി.ഡി. ബൈജു, ആർ. മനു (സമൂഹമാധ്യമം), ആർ. സനൽകുമാർ, ജോബി ടി. ഈശോ(സെമിനാർ), ഓമല്ലൂർ ശങ്കരൻ, എം.സി. അനീഷ് കുമാർ (സുവനീർ), കെ.സി. രാജഗോപാൽ, എം. അനീഷ് കുമാർ (ഭക്ഷണം), പി.ജെ. അജയകുമാർ, അനീഷ് വിശ്വനാഥ് (ചരിത്രപ്രദർശനം), എസ്. നിർമലാദേവി, നീതു അജിത്ത് (വനിത വളൻറിയർ), പി.ബി. ഹർഷകുമാർ, ശ്രീനി എസ്. മണ്ണടി (വളൻറിയർ), പി.ആർ. പ്രദീപ്, വിഷ്ണുഗോപാൽ (പ്രതിനിധി സമ്മേളനം), സക്കീർ ഹുസൈൻ, രാജ്കുമാർ (പൊതുസമ്മേളനം), എസ്. ഹരിദാസ്, എം.ആർ. വത്സകുമാർ (കായിക മത്സരങ്ങൾ), എൻ. സജികുമാർ, സജിത്ത് പി. ആനന്ദ് (ഓഫിസ്), ഫ്രാൻസിസ് വി. ആൻറണി, ജിജോ മോഡി (കലാ സാഹിത്യ മത്സരങ്ങൾ), പീലിപ്പോസ് തോമസ്, ഷിനു കുര്യൻ (മീഡിയ), ടി.കെ.ജി. നായർ, ജെയ്സൺ ജോസഫ്(പുസ്തകോത്സവം), ബിനു വർഗീസ്, അൻസിൽ അഹമദ് (പ്രഭാഷണ പരമ്പര), പി.എസ്. മോഹനൻ, ജിതിൻരാജ് (മെഡിക്കൽ), ശ്യാംലാൽ, എൻ.സി. അബീഷ് (രജിസ്ട്രേഷൻ), എ.എൻ. സലിം, ആർ. ഹരിഷ് (സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട്), പി.ടി. അജയൻ, എച്ച്. ശ്രീഹരി (സ്മരണിക) എന്നിവർ ഭാരവാഹികളായി വിവിധ സബ് കമ്മിറ്റികളും തെരഞ്ഞെടുത്തു. ഏപ്രിൽ 27 മുതൽ 30 വരെയാണ്​ പത്തനംതിട്ടയിൽ സംസ്ഥാന സമ്മേളനം നടക്കുന്നത്​. പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്​ പത്തനംതിട്ട: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ എട്ടിന് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ അഞ്ച് വയസ്സ്​ വരെയുള്ള 65,444 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി മൊബൈല്‍ ബൂത്തുകളും ട്രാന്‍സിറ്റ് ബൂത്തുകളും ഉള്‍പ്പെടെ 998 പോളിയോ വിതരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.