ശ്രീബുദ്ധ കോളജിൽ കൾചറൽ ഫെസ്റ്റ്​

പത്തനംതിട്ട: ഇലവുംതിട്ട ശ്രീബുദ്ധ കോളജ്​ ഓഫ്​ എൻജിനീയറിങ്​​ ഇന്‍റർകൊളീജിയറ്റ്​​ ടെക്​​നോ കൾചറൽ ഫെസ്റ്റ്​ ഏകത്ര 12നും 13നും നടക്കും. 12ന്​ രാവിലെ 9.30ന്​ സിനിമതാരം ഫെമിന ജോർജ്​ ഉദ്​ഘാടനം നിർവഹിക്കും. തുടർന്ന്​​ പിന്നണിഗായിക അഞ്ജു ജോസഫ്​ നയിക്കുന്ന മ്യൂസിക്​ ബാൻഡ്​ ഷോയും ഉണ്ടായിരിക്കും. ഇതോടൊപ്പം വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നിരവധി സാ​ങ്കേതിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്​. വാർത്തസമ്മേളനത്തിൽ കോഓഡിനേറ്റർമാരായ മിഥുല, അമ്പാടി, യൂനിയൻ ചെയർമാൻ സജിൻ സജി, ​വൈസ്​ ചെയർമാൻ ജിത്തു മിനി സാമുവൽ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.