തിരുവല്ല: തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയിലെ വൈക്കത്തില്ലത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. നിരേറ്റുപുറം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന വാഗണർ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽനിന്നും വന്ന എർട്ടിഗ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടംതിരിഞ്ഞ വാഗണർ കാർ തട്ടിയാണ് സ്കൂട്ടർ യാത്രികന് പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെയും വാഗണറിൽ സഞ്ചരിച്ച മധ്യവയസ്കയെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരികുപുറം പാടത്ത് കൊയ്ത്തുത്സവം തിരുവല്ല: പരുമല സെമിനാരിയുടെ ഉടമസ്ഥതയിലുള്ള അരികുപുറം പാടശേഖരത്തിലെ കൊയ്ത്തുത്സവം സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്‍ നിര്‍വഹിച്ചു. അസിസ്റ്റന്‍റ് മാനേജർമാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ. എല്‍ദോസ് ഏലിയാസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാന്‍ തുടങ്ങിയവർ സംസാരിച്ചു. ജല ജീവൻ പദ്ധതിക്ക് തുടക്കം തിരുവല്ല: ശുദ്ധജലക്ഷാമം രൂക്ഷമായ പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലം, കോമങ്കേരി ഭാഗത്തെ 2918 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ജല ജീവൻ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കോമങ്കേരി ഭാഗത്തുനിന്നും സ്വാമിപാലം വരെയുള്ള നാല് കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ ഇരുവശവുമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.