എൻ.സി.സി കാഡറ്റുകൾ പൊന്തൻപുഴ വനം സന്ദർശിച്ചു

മല്ലപ്പള്ളി: എടത്വ സെന്‍റ്​ അലോഷ്യസ് കോളജ് എൻ.സി.സി നാവികസേന, കരസേന വിഭാഗങ്ങൾ പൊന്തൻപുഴ വനം സന്ദർശിച്ചു. വനത്തിനുള്ളിലെ ഊട്ടുപാറയിൽനിന്ന് ഉൾക്കാട്ടിലൂടെ കോട്ടയം റാന്നി വനം ഡിവിഷനുകളുടെ സംഗമസ്ഥാനമായ വളകോടിച്ചതുപ്പിലേയിക്കായിരുന്നു യാത്ര. സംഘത്തിൽ 98 കാഡറ്റുകൾ പങ്കെടുത്തു. പൗരാണികതയുടെ അടയാളമായ കാട്ടിനുള്ളിലെ മുനിയറകൾ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ഈ സാന്ദ്രവനം വരും തലമുറകൾക്കുവേണ്ടി സംരക്ഷിക്കേണ്ടത്തിന്‍റെ ആവശ്യകതയെപ്പറ്റി പരിസ്ഥിതി പ്രവർത്തകൻ സന്തോഷ്‌ പെരുമ്പെട്ടി യാത്ര സംഘത്തിന് വിശദീകരണം നൽകി. കാട്ടിലെ ഔഷധസസ്യങ്ങളെ നാടൻ പാട്ടിലൂടെ തങ്കച്ചൻ കരുമാടി പരിചയപ്പെടുത്തി. സബ് ലഫ്റ്റനന്‍റ്​ പോൾ ജേക്കബ്. ലഫ്റ്റനന്‍റ്​ ഡോ. ജുബിൻ ആന്‍റണി എന്നിവർ നേതൃത്വം നൽകി. വിരമിക്കുന്ന കോളജ് പ്രിൻസിപ്പൽ ജോച്ചൻ ജോസഫിനു യാത്രമംഗളം നേർന്നു. ഫോട്ടോ: എടത്വ സെന്റ് അലോഷ്യസ് എൻ.സി.സി സംഘം പൊന്തൻപുഴ ഊട്ടുപാറയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.