മല്ലപ്പള്ളി: താലൂക്ക് പരിധിയിൽ നിർമാണത്തിലിരിക്കുന്ന വിവിധ റോഡുകളിലെ പണികൾ അടിയന്തരമായി പൂർത്തികരിക്കാനും ശോച്യാവസ്ഥയിലുള്ളവ പുനരുദ്ധരിക്കാനും പൊതുമരാമത്ത് വകുപ്പിന് താലൂക്ക് വികസന സമിതി നിർദേശം നൽകി. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും തടസ്സമായ റോഡരികിലെ കാട് നീക്കംചെയ്യാനും ടൗണിലും പരിസരത്തുമുള്ള ഓടകൾ നിറഞ്ഞ് രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാനും വലിയ പാലത്തിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനും നടപടിയെടുക്കണമെന്നും യോഗം നിർദേശം നൽകി. കിൻഫ്ര പാർക്കിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞു കിടക്കുന്ന ശിഖിരങ്ങൾ മുറിച്ചുമാറ്റാനും കെ.എസ്.ഇ.ബി അധികൃതരോട് യോഗത്തിൽ ആവശ്യപ്പെട്ടു. ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിന് താലൂക്കിൽ വിവിധയിടങ്ങളിലും സ്കൂൾ പരിസരങ്ങളിലും പരിശോധനക്ക് എക്സൈസിന് നിർദേശം നൽകി. കൊയ്ത്തുമെതി യന്ത്രങ്ങൾ ലഭിക്കാത്തതു മൂലം പാടശേഖരങ്ങളിൽ കൊയ്യാതെ കിടക്കുന്ന നെൽക്കതിരുകൾ കൊയ്യുന്നതിന് യന്ത്രമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പിനോടും യോഗം ആവശ്യപ്പെട്ടു. മല്ലപ്പള്ളി ചന്ത പ്രവർത്തിക്കുന്ന ദിവസങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. പുറമറ്റം - പുതുശ്ശേരി വഴി സർവിസ് നടത്തിയിരുന്ന ബസുകൾ റൂട്ട് മാറി ഓടുന്നതുമൂലം യാത്രക്ലേശം രൂക്ഷമാണെന്ന പരാതി പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. പ്രമോദ് നാരായണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഗിത കുര്യാക്കോസ്, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രമീള വസന്ത് മാത്യു, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി. സാം, ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് മാത്യു, മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി പണിക്കമുറി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബിനു വർഗീസ്, ജോസഫ് ഇമ്മാനുവൽ, ഷെറി തോമസ്, ഹബീബ് റാവുത്തർ, മുഹമ്മദ് സലിം, ജയിംസ് വർഗീസ്, പി.ടി. എബ്രഹാം, സാംകുട്ടി പാലക്കാമണ്ണിൽ, ഷാജൻ മാത്യു, ബെന്നി പാറേൽ, എസ്. മുരളിധരൻ നായർ, അലക്സ് കണ്ണവം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.