പന്തളം: കാര്‍ഷിക ആവശ്യത്തിനുള്ള ജലസേചന സൗകര്യം വർധിപ്പിക്കാന്‍ പറന്തല്‍ - ഐരാണിക്കുടി തോട്ടിലെ മണ്‍തിട്ടകള്‍ നീക്കം ചെയ്ത് ആഴംകൂട്ടി ബണ്ട് ബലപ്പെടുത്തണമെന്ന് സി.പി.ഐ പന്തളം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ തോട്ടിലെ ജലം കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളെയും മികച്ച വിജയം നേടിയ വിദ്യാർഥികളെയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദരിച്ചു. ജില്ല അസ. സെക്രട്ടറി ഡി. സജി രാഷ്ട്രീയ റിപ്പോര്‍ട്ടും ലോക്കല്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ടി. മുരുകേഷ്, കെ.എസ്. അരുണ്‍ മണ്ണടി, ഏഴംകുളം നൗഷാദ്, ആര്‍. രാജേന്ദ്രന്‍പിള്ള, ജി ബൈജു, എസ്. അജയകുമാര്‍, പ്രദീപ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി എസ്. രാജേന്ദ്രനെ തെരഞ്ഞെടുത്തു. ഫോട്ടോ: സി.പി.ഐ പന്തളം ലോക്കല്‍ സമ്മേളനം ജില്ല സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.