പത്തനംതിട്ട: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തിരുവല്ലയിൽ 22ന് നടക്കുന്ന 43ാം സംസ്ഥാന കൗൺസിലിന് മുന്നോടിയായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി ക്യാമ്പുകൾ നടക്കും. താൽപര്യമുള്ള സന്നദ്ധ സംഘടനകൾ ക്യാമ്പുകൾക്കായി ബന്ധപ്പെടാം. ആയുർവേദ മെഡിക്കൽ അസോസിയേഷൻ റാന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയന്റെ സഹരണത്തോടെ 13ന് രാവിലെ 10ന് റാന്നി സി.എം.എസ് എൽ.പി സ്കൂളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി പഠന ശിബിരം സമാപിച്ചു പത്തനംതിട്ട: ബി.ജെ.പി ജില്ല പഠന ശിബിരം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.എ. സൂരജ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം വി.എൻ. ഉണ്ണി, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, അശോകൻ കുളനട, ഷാജി ആർ. നായർ, പ്രദീപ് അയിരൂർ തുടങ്ങിയവർ സംസാരിച്ചു. PTL11 BJP CLOSE ബി.ജെ.പി ജില്ല പഠന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.