കുറ്റൂരിൽ രണ്ട് അപകടങ്ങൾ; നാലുപേർക്ക് പരിക്ക്​

തിരുവല്ല: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കുറ്റൂരിൽ നടന്ന രണ്ട് അപകടങ്ങളിലായി നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക്​ 12.30ന് ആറാട്ട് കടവ് ജങ്​ഷന് സമീപവും വൈകീട്ട് നാലിന് കോതാട്ടുചിറ കലുങ്കിന് സമീപവുമാണ് അപകടമുണ്ടായത്. ഉച്ചക്ക്​ നടന്ന അപകടം അമിത വേഗത്തിലെത്തിയ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ വാഹനം നിർത്തിയിട്ട രണ്ട് കാറിൽ ഇടിക്കുകയായിരുന്നു ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു . ഇതിനെ തുടർന്ന് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരമുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്കുവന്ന കാറ് നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തകാറിൽ തട്ടിയതിന് ശേഷം രണ്ട് ബൈക്കുകളിലായി എത്തിയവരെ ഇടിച്ചിട്ടു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.