പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് സംസ്ഥാന സമ്മേളനം തിരുവല്ലയിൽ

തിരുവല്ല: കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് സംസ്ഥാന സമ്മേളനം മഞ്ഞാടി മാമ്മൻ മത്തായി റെസിഡന്‍റ്​സ്​ അസോസിയേഷൻ ഹാളിൽ 13, 14 തീയതികളിൽ നടക്കും. 13ന് വൈകീട്ട് ആറിന്​ സംസ്ഥാന പ്രസിഡന്‍റ്​ സാലു പതാലിൽ ഉദ്ഘാടനം ചെയ്യും. 14ന് 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. സാജു കെ. മാത്യു അധ്യക്ഷത വഹിക്കും. ഒരുക്കം പൂർത്തിയായതായി സംസ്ഥാന പ്രസിഡന്‍റ്​ സാലു പതാലിൽ, ജനറൽ സെക്രട്ടറി ഷാജി വി. മാത്യു, ജനറൽ കൺവീനർ കുര്യൻ ഉമ്മൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.