യുവസംരംഭകര്‍ക്ക്​ അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

റാന്നി: കുടുംബശ്രീ ജില്ല മിഷന്‍ റാന്നി ബ്ലോക്കിലെ എല്‍.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി യുവ സംരംഭകര്‍ക്കുള്ള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും ജില്ല മിഷന്‍ കോഓഡിനേറ്റര്‍ അഭിലാഷ് കെ.ദിവാകര്‍ നിര്‍വഹിച്ചു. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി വിതരണം ചെയ്തു. ജില്ല പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം, റാന്നി ബ്ലോക്ക് ജി.ഇ.ഒ മഞ്ജു ജോര്‍ജ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻമാരായ നിഷ രാജീവ്, മിനി അശോകന്‍, ലേഖ രഘു, ഓമന രാജന്‍, വൈസ് ചെയപേഴ്‌സൻ സാറാമ്മ ജോണ്‍, ടീം അംഗം പി.വി. രാജേഷ്, റാന്നി ബ്ലോക്ക് കോഓഡിനേറ്റര്‍ ശാരി കൃഷ്ണ, കോന്നി ബ്ലോക്ക് കോഓഡിനേറ്റര്‍ ഋഷി സുരേഷ്, അനന്ദു, ഷേര്‍ളി, പ്രിസ്‌കില്ല, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. ഓംബുഡ്‌സ്മാന്‍ ഹിയറിങ്​ 12ന് അടൂര്‍: മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ 12ന് ഹിയറിങ്​ നടത്തും. രാവിലെ 11മുതല്‍ ഉച്ചക്ക്​ ഒന്നുവരെ നടക്കുന്ന ഹിയറിങ്ങില്‍ പരാതികളും സ്വീകരിക്കുമെന്ന് അറിയിച്ചു. പരിപാടികൾ ഇന്ന്​ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്​: മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സെമിനാറും വിശ്വദീപം അവാർഡ് വിതരണവും -രാവിലെ 9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.