റോഡിൽ ഡീസൽവീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടു

വടശ്ശേരിക്കര: . ചിറ്റാർ-വടശ്ശേരിക്കര റോഡിൽ പടയണിപ്പാറ മുതൽ മണിയാർ വരെ റോഡിൽ ഡീസൽ ചോർന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇതുവഴി യാത്രചെയ്ത അഞ്ചോളം ഇരുചക്ര വാഹനങ്ങളാണ് നിയന്ത്രണംവിട്ട്​ തെന്നിവീണത്​. പലർക്കും വീഴ്ചയിൽ സാരമായ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ബസിൽനിന്നാണ്​ ഡീസൽ ചോർന്നത്​. സീതത്തോട്ടിൽനിന്ന്​ ഫയർഫോഴ്സ് സംഘമെത്തി റോഡിൽ വെള്ളമൊഴിച്ച് ഡീസൽ കഴുകിക്കളഞ്ഞു. പുലർച്ച മഴ പെയ്തതിനാൽ റോഡിലെ വഴുക്കൽ തിരിച്ചറിയാൻ കഴിയാതെയാണ് പലരും തെന്നിവീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.