കോൺഗ്രസിന്‍റെ ജനകീയ അടിത്തറ വികസിപ്പിക്കണം -രമേശ് ചെന്നിത്തല

പന്തളം: കോൺഗ്രസിന്‍റെ ജനകീയ അടിത്തറ വികസിപ്പിക്കേണ്ട കാലമാണ് ഇപ്പോഴെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി.എസ്. വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി. സുരേന്ദ്രൻ, ജി. രഘുനാഥ്, അഡ്വ. ഡി.എൻ തുദീപ്, പന്തളം വാഹിദ്, പന്തളം മഹേഷ് എന്നിവർ സംസാരിച്ചു. വൈ. റഹിം റാവുത്തർ സ്വാഗതവും സോളമൻ വരവുകാലായിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: കോൺഗ്രസ്​ പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.