തിരുവല്ലയിൽനിന്ന്​ ഇഞ്ചത്തൊട്ടിയിലേക്ക് ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി

തിരുവല്ല: കാനന ഭംഗിയേറിയ ഇഞ്ചത്തൊട്ടിയിലേക്ക് ഉല്ലാസയാത്രയൊരുക്കി തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോ. കല്ലാല എസ്റ്റേറ്റ്, പാണ്ടുപാറ, കണിമംഗലം, മലയാറ്റൂർ നക്ഷത്ര തടാകം, മലയാറ്റൂർ പാലം, കുറുപ്പുംപടി, കോതമംഗലം, ഭൂതത്താൻകെട്ട് ഡാം, കുട്ടമ്പുഴ ബോട്ടിങ്​, ഇഞ്ചത്തൊട്ടി തൂക്കുപാലം, പൂയംകുട്ടി, മണികണ്ഡൻചാൽ എന്നിവിടങ്ങൾ സന്ദർശിക്കാം. ഭക്ഷണം, ബോട്ടിങ്​ എന്നിവ ഉൾപ്പെടെ 900 രൂപയാണ് ടിക്കറ്റ് നിരക്ക്. 15ന് രാവിലെ ആറുമണിക്ക് യാത്ര പുറപ്പെട്ട് രാത്രിയോടെ തിരിച്ചെത്തുംവിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നതെന്ന് എ.ടി.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.