p2 lead അടൂർ വിദ്യാഭ്യാസ ജില്ല: ആവശ്യം എന്ന് നടപ്പാകും? കാൽ നൂറ്റാണ്ടിലേറെയായി അധ്യാപകർ ാവശ്യപ്പെടുന്നു അടൂര്‍: അടൂര്‍ ആസ്ഥാനമാക്കി വിദ്യാഭ്യാസ ജില്ല വേണമെന്ന ആവശ്യം നടപ്പാകാതെ അനന്തമായി നീളുന്നു. പത്തനംതിട്ട വിദ്യാഭ്യാസജില്ല വിഭജിച്ച് പുതിയത് രൂപവത്കരിക്കണമെന്നാണ് കാൽ നൂറ്റാണ്ടിലേറെയായി അധ്യാപകരും സംഘടനകളും സ്‌കൂൾ അധികൃതരും ആവശ്യപ്പെടുന്നത്. വിസ്തീര്‍ണത്തിലും സ്‌കൂളുകളുടെ എണ്ണത്തിലും വലിപ്പമുള്ള പത്തനംതിട്ട വിദ്യാഭ്യാസ ജില്ല വിഭജിച്ച് പുതിയ ജില്ല വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ രൂപവത്കരിക്കേണ്ടിയിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. വടക്കുകിഴക്ക് തമിഴ്നാടിനോട് ചേര്‍ന്നുള്ള ഗവി മുതല്‍ തെക്ക്പടിഞ്ഞാറ് കൊല്ലം ജില്ലയോട് ചേര്‍ന്നുള്ള തെങ്ങമം തോട്ടുവ വരെയുള്ള ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പാഠ്യപാഠ്യേതര കാര്യങ്ങളും അധ്യാപകരുടെ സര്‍വീസ് സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് പത്തനംതിട്ട ഡി.ഇ.ഒ ഓഫിസിലാണ്. സമയബന്ധിതമായും കാര്യക്ഷമമായും ഇക്കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു. ഭരണപക്ഷ അനുകൂല അധ്യാപക സംഘടനകളും പ്രതിപക്ഷ സംഘടനകളും പുതിയ വിദ്യാഭ്യാസജില്ല വേണമെന്ന കാര്യത്തില്‍ യോജിപ്പാണ്. ഉദ്യോസ്ഥരാണ് വിഭജനത്തിനെതിരെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. വിഭജനത്തെപ്പറ്റി അഭിപ്രായം ആരാഞ്ഞപ്പോള്‍ ഡി.ഇ.ഒ ഓഫിസിലെ ഉദ്യോഗസ്ഥര്‍ എതിരായി അഭിപ്രായം രേഖപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. അടൂര്‍ ആസ്ഥാനമായി വിദ്യാഭ്യാസജില്ല വരുമ്പോള്‍ ഓഫിസിനായി എ.ഇ.ഒ ഓഫിസിനോട് ചേര്‍ന്ന് സ്ഥലമുണ്ട്. പത്തനംതിട്ട റവന്യൂ ജില്ലയിലാണെങ്കിലും ഇപ്പോള്‍ ശാസ്താംകോട്ട വിദ്യാഭ്യാസജില്ലയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കടമ്പനാട് സ്‌കൂളും കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍പ്പെടുന്ന മണ്ണടി സ്‌കൂളും മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പയ്യന്നൂര്‍ സ്‌കൂളും അടൂര്‍ വിദ്യാഭ്യാസ ജില്ലയിലേക്ക് മാറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.