ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനം

തിരുവല്ല: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവല്ല മേഖല വാർഷിക സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡയറ്റിൽ ചേർന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്‍റ്​ പ്രഫ. വി.എൻ. ശർമ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡന്‍റ്​ ഡോ. കെ. ഷീജയുടെ അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം ചേർന്നു. തിരുവല്ല, തിരുമൂലപുരം കടപ്ര, നിരണം, പരുമല യൂനിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മേഖല സെക്രട്ടറി ബെന്നി മാത്യു പ്രവർത്തന റിപ്പോർട്ടും ജില്ല കമ്മിറ്റി അംഗം യു. ചിത്രജാതൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി വി.എൻ. അനിൽ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജില്ല വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ.ആർ. വിജയമോഹനൻ, മേഖല കൺവീനർ വി.കെ. മിനി കുമാരി, മേഖല ട്രഷറർ മഹേഷ് കുമാർ, സേതു ബി. പിള്ള, അജി തമ്പാൻ, വിനോയ് കുട്ടൻ, രജനി ഗോപാൽ, എം.കെ. അജയ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.