വടശ്ശേരിക്കര: സീതത്തോട് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിനിടെ അക്രമം. യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. മർദനമേറ്റ യു.ഡി.എഫ് പ്രവർത്തകനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിനെ ചൊല്ലി ഏതാനും ദിവസമായി സീതത്തോട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. കനത്ത പൊലീസ് കാവലിലും വ്യാപകമായി കള്ള വോട്ട് ചെയ്യാൻ ശ്രമം നടന്നതോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. വോട്ടെടുപ്പിന്റെ തുടക്കത്തിൽ തന്നെ യു.ഡി.എഫ് സ്ഥാനാർഥി രതീഷ് കെ. നായരുടെ വോട്ട് മറ്റൊരാൾ ചെയ്യാൻ ശ്രമം നടത്തി. ഈ സമയം വോട്ട് ചെയ്യാനായി ബൂത്തിലുണ്ടായിരുന്ന രതീഷ് ചോദ്യം ചെയ്തതോടെ തർക്കത്തിന് തുടക്കമായി. തുടർന്ന് പതിനൊന്നരയോടെ കള്ളവോട്ട് ചെയ്യാനെത്തിയ മറ്റ് ചിലരെപ്പറ്റി ബൂത്തിലുണ്ടായിരുന്ന യു.ഡി.എഫ് പ്രവർത്തകരായ ഗുരുപ്രസാദ്, രാമചന്ദ്രൻ എന്നിവർ തർക്കം ഉന്നയിച്ചതോടെ ബൂത്തിൽ കയറി സി.പി.എം പ്രവർത്തകർ ഇവരെ മർദിച്ചു. പരിക്കേറ്റ രാമചന്ദ്രൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമവും ഭീഷണിയും തുടർന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.