ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകിട്ടാൻ പ്രക്ഷോഭം -ശ്രീരാമൻ കൊയ്യോൻ

റാന്നി: അതിസമ്പന്ന വിഭാഗങ്ങൾക്കും ചങ്ങാത്ത മുതലാളിമാർക്കും ഗുണംചെയ്യുന്ന ചെറുവള്ളി വിമാനത്താവളമുൾപ്പെടെ വൻകിട വികസന പദ്ധതികൾക്ക് ഭൂമി കണ്ടെത്തിനൽകുന്ന സർക്കാർ ചെങ്ങറയിലും അരിപ്പയിലും ഒരു പതിറ്റാണ്ടിലേറെയായി കൃഷിഭൂമിക്കുവേണ്ടി സമരത്തിലേർപ്പെട്ടുവരുന്ന കുടുംബങ്ങളെ അവഗണിക്കുകയാണെന്ന് ആദിവാസി-ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്‍റ്​ ശ്രീരാമൻ കൊയ്യോൻ. സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ചെങ്ങറ-അരിപ്പ ഭൂസമരക്കാർക്കും മറ്റ് ഭൂരഹിതർക്കും വിട്ടുകിട്ടുന്നതിന് ഭൂ അവകാശപ്രക്ഷോഭം സംഘടിപ്പിക്കും. റാന്നിയിൽ ചേർന്ന എ.ഡി.എം.എസ് പത്തനംതിട്ട-കോട്ടയം ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട പ്രസിഡന്‍റ്​ ഷിജോ വലിയപതാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ ബി. അശോകൻ, ശശി, കെ.കെ. കേശവൻ, അമ്മിണി അണിയറ, സി.ജെ. സിന്ധു എന്നിവർ സംസാരിച്ചു. ----- Ptl rni_1 adivasi ഫോട്ടോ: ആദിവാസി-ദലിത് മുന്നേറ്റ സമിതി പ്രവർത്തക കൺവെൻഷൻ റാന്നിയിൽ സംസ്ഥാന പ്രസിഡന്‍റ്​ ശ്രീരാമൻ കൊയ്യോൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.