ഡിജിറ്റല്‍ സര്‍വേ: വില്ലേജ്തല സമിതികള്‍ പ്രവര്‍ത്തനം വിലയിരുത്തണമെന്ന് കലക്ടര്‍

പത്തനംതിട്ട: വില്ലേജ്തല സമിതികള്‍ ഡിജിറ്റല്‍ സര്‍വേ ക്രമക്കേടുകളില്ലാതെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുടെ ആവശ്യകതയും പ്രാധാന്യവും മുന്നില്‍കണ്ട് ജില്ലയിലെ വില്ലേജ് ഓഫിസര്‍മാര്‍ക്ക് കലക്ടറേറ്റില്‍ ഏകദിന പരിശീലനത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജിലാണ് പ്രാഥമിക ഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. ജില്ലയില്‍ സര്‍വേക്ക്​ സഹായകരമാകുന്ന രണ്ട് കോര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നുണ്ട്. കോഴഞ്ചേരിയിലും ഗവിയിലുമാണ് സ്റ്റേഷന്‍. ഇതില്‍ കോഴഞ്ചേരിയിലെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റീലിസ്), പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലാന്‍ഡ്, ഇഫക്ടിവ് മാപ്പിങ്​ ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വയേഴ്സ് എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാകുമെന്നതും ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിന് സര്‍വേ ഗുണകരമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടരുതെന്നും സര്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടൂര്‍ റീസര്‍വേ സൂപ്രണ്ട് വൈ. റോയ്മോന്‍ വിഷയാവതരണം നടത്തി. സര്‍വേ അസി. ഡയറക്ടര്‍ പ്രഭാമണി അധ്യക്ഷതവഹിച്ച ചടങ്ങില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജ്യോതി, ജില്ല സര്‍വേ സൂപ്രണ്ട് ടി.പി. സുദര്‍ശനന്‍, സൂപ്രണ്ട് കെ.കെ. അനില്‍കുമാര്‍, സര്‍വേ നടക്കുന്ന താലൂക്കിലെ തഹസീല്‍ദാര്‍മാരും വില്ലേജ് ഓഫിസര്‍മാരും സര്‍വേയിലെ വിവിധ ഉദ്യോഗസ്ഥരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു. മെഡിസിപ്പിന് അപേക്ഷിക്കാം പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസിപ്പ് പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറിയിലാണ് പെന്‍ഷന്‍ സമര്‍പ്പിക്കേണ്ടത്. ട്രഷറിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറി/ബാങ്ക് ഇവയുടെ പേര് രേഖപ്പെടുത്തി അപേക്ഷയും അനുബന്ധ രേഖകളും ട്രഷറികളുടെ മെയില്‍ ഐ.ഡിയിലേക്ക് അയക്കാവുന്നതാണെന്ന് ജില്ല ട്രഷറി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04682222402. പ്രീമെട്രിക് ഹോസ്റ്റല്‍ അഡ്മിഷന്‍ പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയനവര്‍ഷം അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടികവര്‍ഗ വിഭാഗം, പിന്നാക്ക വിഭാഗം ,ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 9544788310, 8547630042.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.