നഴ്‌സസ് വാരാഘോഷത്തിന് തുടക്കം

പത്തനംതിട്ട: നഴ്‌സസ് വാരാഘോഷത്തി​ന്‍റെ ജില്ലതല ഉദ്ഘാടനം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വഹിച്ചു. കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ്​ കോളജില്‍ നടന്ന ചടങ്ങില്‍ ജില്ല ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. സി.എസ്. നന്ദിനി, മുത്തൂറ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ചെറിയാന്‍ മാത്യു, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി വര്‍ഗീസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിസഭ വാര്‍ഷികം ജില്ലതല ആഘോഷം: വിളംബര ഘോഷയാത്ര ഇന്ന് പത്തനംതിട്ട: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ജില്ലതല ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തുന്ന വിളംബര ഘോഷയാത്ര ശനിയാഴ്ച വൈകീട്ട്​ മൂന്നിന് പത്തനംതിട്ട സെന്‍റ്​ പീറ്റേഴ്‌സ് ജങ്​ഷനില്‍ മന്ത്രി വീണ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യും. നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. എന്‍റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 11 മുതല്‍ 17 വരെ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കും. ഘോഷയാത്രയില്‍ മികച്ച രീതിയില്‍ അണിനിരക്കുന്ന മൂന്നു വകുപ്പുകള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനം നല്‍കും. പരിപാടികൾ ഇന്ന്​ പത്തനംതിട്ട സെന്‍റ്​ പീറ്റേഴ്‌സ് ജങ്​ഷൻ: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ജില്ലതല ഉദ്ഘാടനത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര ഉദ്ഘാടനം -3.00 കോന്നി താലൂക്ക് ഓഫിസ്​: താലൂക്ക്​ വികസന സമിതി യോഗം -രാവിലെ 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.