ആയുർവേദ ഡോക്ടർ ഒഴിവുകളിൽ നിയമനം ത്വരിതപ്പെടുത്തണം -മെഡിക്കൽ ഓഫിസേഴ്സ് അസോ.

പത്തനംതിട്ട: ആർദ്രം പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തണമെന്നും ജില്ലയിലെ ഡോക്ടർ ഒഴിവുകളിൽ പി.എസ്​.സി നിയമനം ത്വരിതപ്പെടുത്തണമെന്നും കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോ. ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ഡോ. ആർ. കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഡോ. ആനന്ദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഡോ. സെബി സംസ്ഥാന റിപ്പോർട്ടും ജില്ല സെക്രട്ടറി ഡോ. രമ്യ ജില്ല റിപ്പോർട്ടും അവതരിപ്പിച്ചു. ഡി.എം.ഒ ഡോ. പി.എസ്. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. സുരേഷ് കുമാർ, ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി, ഡോ. ജയകുമാർ, ഡോ. മനോജ് വഹീദ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.ബി. അജയൻ സ്വാഗതവും ഡോ. അസിത നന്ദിയും പറഞ്ഞു. സർവിസിൽനിന്ന്​ വിരമിച്ച ഡോ. ഉഷ കെ.പുതുമന, ഡോ. പി.എസ്. സുനിൽ എന്നിവരെ ആദരിച്ച്​ സംസ്ഥാനതലത്തിൽ ജില്ലയിൽനിന്ന്​ മികച്ച വനിത ഡോക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഗീതയെ അനുമോദിച്ചു. പുതിയ ജില്ല പ്രസിഡന്‍റായി ഡോ. രജിത ടി.വർഗീസ്, സെക്രട്ടറിയായി ഡോ. മീര രവീന്ദ്രൻ, ട്രഷററായി ഡോ. ഗായത്രി എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ഗോപിനാഥ് മുതുകാടിന് ജോര്‍ജിയന്‍ പ്രവാസി പുരസ്‌കാരം നൽകി ചന്ദനപ്പള്ളി: ആഗോള തീര്‍ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളിയിലെ ലോകപ്രവാസി സംഘടന ഏര്‍പ്പെടുത്തിയ ജോര്‍ജിയന്‍ പ്രവാസി പുരസ്‌കാരവും 75,000 രൂപയുടെ കാഷ് അവാര്‍ഡും ഗോപിനാഥ് മുതുകാടിന് ഡോ. എബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ചെയര്‍മാന്‍ മാത്യൂസ് പി.ജേക്കബ് അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ അജി പി.വര്‍ഗീസ്, വികാരി റവ. ഫാ. ഷിജു ജോണ്‍, അസി. വികാരി ഫാ. ജോണ്‍ മാത്യൂസ്, ഒമാന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ജെഗി ജോണ്‍, ദുബൈ ചാപ്റ്റര്‍ കണ്‍വീനര്‍ പോള്‍ ജി.ജോര്‍ജ് കൊപ്പാറ, സൗദി ചാപ്റ്റര്‍ കണ്‍വീനര്‍ മനോജ് ചന്ദനപ്പള്ളി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.