തിരുവല്ല: കർഷകർക്കും ഗ്രാമീണർക്കും ഗുണപ്രദമായ ജനസേവ റോഡ് പുനരുദ്ധാരണത്തിന് വഴിയൊരുങ്ങി. പെരിങ്ങര പഞ്ചായത്ത് 14ാം വാർഡിലെ ജനസേവ റോഡിന്‍റെ നിർമാണോദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മാത്യു ടി. തോമസ് എം.എൽ.എ നിർവഹിക്കും. റീ ബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുന്ന റോഡിന് 1.5 കി.മീ. നീളമാണുള്ളത്. നെൽകൃഷി എറെയുള്ള പാടശേഖരങ്ങളിലൂടെയും ജനങ്ങൾ പാർക്കുന്ന സ്ഥലങ്ങളിലൂടെയും കടന്നുപോകുന്നതിനാൽ കൃഷിക്കും പൊതുജനങ്ങളുടെ ഗതാഗതത്തിനും പ്രയോജനം ചെയ്യുന്ന റോഡാണ്. ആധുനിക രീതിയിൽ കോൺക്രീറ്റ് ചെയ്ത് നിർമിക്കുന്ന റോഡിന് ആവശ്യമുള്ളയിടങ്ങളിൽ സംരക്ഷണഭിത്തി കെട്ടുകയും അഞ്ച് കലുങ്കുകൾ പുനർനിർമിക്കുകയും ചെയ്യുന്നുണ്ട്. റോഡ് ട്രാഫിക് സേഫ്റ്റി പ്രവൃത്തികളായ മുന്നറിയിപ്പ് ബോർഡുകൾ ദിശ സൂചക ബോർഡുകൾ, ക്രാഷ് ബാരിയർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ മൂന്നുതലങ്ങളിലുള്ള ഗുണമേന്മ പരിശോധനകൾ നടക്കും. 2.84 കോടി രൂപയാണ് നിർമാണച്ചെലവ്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രലേഖ, പഞ്ചായത്ത് പ്രസിഡന്‍റ് മാത്തൻ ജോസഫ് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.