തിരുവല്ല: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) 18ാം സംസ്ഥാന സമ്മേളനം 27, 28, 29 തീയതികളിൽ തിരുവല്ലയിലെ മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. തിരുവല്ല ഗവ. എംപ്ലോയീസ് കോഓപറേറ്റിവ് ബാങ്ക് ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണയോഗം സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് മുൻ എം.പി പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആർ. സനൽകുമാർ, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് കെ.സി. രാജഗോപാൽ, സി.പി.എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്‍റണി, സി.വി. സുരേഷ് കുമാർ, കെ. ശിവദാസൻ, അഡ്വ. സുധീഷ് വെൺപാല എന്നിവർ സംസാരിച്ചു. മന്ത്രി വീണ ജോർജ്, കെ.പി. ഉദയഭാനു, കെ.സി. രാജഗോപാൽ, പി.ജെ. അജയകുമാർ, കെ. അനന്തഗോപൻ, രാജു എബ്രഹാം, പി.ബി. ഹർഷകുമാർ (രക്ഷാ), അഡ്വ. ആർ. സനൽകുമാർ (ചെയർ), പി. ശശിധരൻ നായർ (ജന.കൺ), രാജേഷ് ആർ. ചന്ദ്രൻ (കൺ), എസ്. രാജീവ് (ട്രഷ) എന്നിവർ മുഖ്യ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.