പ്ലസ്​ ടു മൂല്യനിർണയം: ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചന തിരിച്ചറിയണം

പത്തനംതിട്ട: വിദ്യാർഥി സമൂഹത്തിനുവേണ്ടി അധ്യാപകര്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മൂല്യനിര്‍ണയത്തില്‍നിന്ന് വിട്ടുനിന്നതിനെ തള്ളിപ്പറയാന്‍ മന്ത്രി ഉപയോഗിച്ച ഭാഷ തെറ്റിദ്ധരിപ്പിക്കപ്പെടലിന്റേതാണെന്ന്​ എ.എച്ച്.എസ്.ടി.എ. ഈ പ്രസ്താവനക്കുപിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ ലോബിക്ക് വിടുപണി ചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കണം. ഉത്തരസൂചികയില്‍ കൃത്രിമം കാട്ടി പ്ലസ്​ ടു പരീക്ഷ അട്ടിമറിച്ച് നിലവാരം തകര്‍ക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതിനെയും അധ്യാപകര്‍ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിച്ചു. പരീക്ഷ അട്ടിമറിക്കാന്‍ ശ്രമിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതിന് പകരം തെറ്റ് കണ്ടെത്തിയവര്‍ക്കെതിരെ തിരിഞ്ഞത് ശരിയല്ല. അധ്യാപക സമൂഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതിനുപകരം ഉദ്യോഗസ്ഥ ലോബിയുടെ സ്വേച്ഛാധിപത്യപരമായ നെറികേടുകളെ തിരിച്ചറിയാന്‍ മന്ത്രി തയാറാകണമെന്ന്​ എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജിജി എം. സ്‌കരിയ, സെക്രട്ടറി പി. ചാന്ദിനി എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.