കടക്കുള്ളിൽ കല്ലിടാനുള്ള ശ്രമം സി.പി.ഐ തടഞ്ഞു പത്തനംതിട്ട: അബാൻ മേൽപാല നിർമാണത്തിനുവേണ്ടി കടക്കുള്ളിൽ കയറി സർവേ കല്ലിടാനുള്ള ശ്രമം സി.പി.ഐ നേതൃത്വത്തിൽ തടഞ്ഞു. തൊട്ടടുത്ത സ്വകാര്യ വ്യക്തികളുടെ വയലിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞു. ഒരു മുന്നറിയിപ്പും ഇല്ലാതെ നേരത്തേ നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായിട്ടാണ് അതിര് കല്ലിടുന്നതെന്ന് സി.പി.ഐ പ്രവർത്തകർ പറഞ്ഞു. റോഡരികിലെ കടയുടെ പകുതി ഭാഗം നഷ്ടമാകുന്ന തരത്തിലാണ് കല്ല് സ്ഥാപിക്കാൻ ശ്രമിച്ചത്. പുതിയ ബസ് സ്റ്റാൻഡിന്‍റെ വടക്കുവശത്തു പെട്രോൾ പമ്പിന് സമീപത്തായുള്ള മൊബൈൽ കടയുടെ പകുതി ഭാഗം നഷ്ടമാകുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കല്ലിടാൻ ശ്രമം നടന്നത്. ഉടൻതന്നെ കടയുടമ ബഹളംവെക്കുകയും സി.പി.ഐ പ്രവർത്തകർ സംഘടിച്ചെത്തി തടയുകയുമായിരുന്നു. ഇതോടെ കല്ലിടാനുള്ള നീക്കം ഉപേക്ഷിച്ച് ജീവനക്കാർ പോയി. റോഡിൽനിന്ന് നാലര മീറ്റർ ഉള്ളിലേക്ക് കടക്കുള്ളിലേക്ക് കയറിയാണ് മഞ്ഞലൈൻ വരച്ച് അടയാളപ്പെടുത്താൻ ശ്രമിച്ചത്. ഈ ഷോപ്പിന് മുകൾ നിലയിൽ താമസവുമുണ്ട്. ഇതേ രീതിയിൽ അളന്നാൽ പുതിയ ബസ് സ്റ്റാൻഡിന്‍റെ മുൻവശത്തെ കടകളും മുൻവശത്തെ ഇറക്കുകളും പൊളിക്കേണ്ടിവരുമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് മേൽപാല നിർമാണത്തിനായി പൈലിങ് ആരംഭിച്ചത്. 92 സ്ഥലത്താണ് പൈലിങ് നടത്തുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡ് വടക്കുഭാഗം മുതൽ മുത്തൂറ്റ് ആശുപത്രി വരെ എത്തുന്നതാണ് മേൽപാലം. നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. സമീപ റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ട്. ഇരുവശത്തുമായി 5.5 മീറ്റർ വീതിയിൽ സർവിസ് റോഡും വിഭാവനം ചെയ്യുന്നുണ്ട്. 23 സ്പാകളുമുണ്ട്. കിഫ്ബി പദ്ധതിയിൽ 46.50 കോടി ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. സി.പി.ഐ ലോക്കൽ സെക്രട്ടറി ഹരിദാസ്, അസി. സെക്രട്ടറി സി.സി. ഗോപാലകൃഷ്ണൻ , മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, നഗരസഭ കൗൺസിലർ സുമേഷ് ബാബു, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലിടൽ തടഞ്ഞത്. സ്വകാര്യ വസ്തുവിൽ അവരെ അറിയിക്കാതെയാണ് കല്ലിട്ടതെന്ന് നേതാക്കൾ പറഞ്ഞു. കലക്ടറുടെ ഓർഡർ ഉണ്ടെങ്കിലും കല്ലിടാൻ ശ്രമിച്ചാൽ ശക്തമായ സമരം ആരംഭിക്കുമെന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു. lead 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.