കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരെ നിയമിക്കണം -സി.പി.ഐ

വടശ്ശേരിക്കര: വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ഫാര്‍മസിസ്റ്റിനെയും ലാബ് ടെക്നീഷനെയും നിയമിക്കണമെന്ന് സി.പി.ഐ വടശ്ശേരിക്കര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലാക്കി. ഫാര്‍മസിസ്റ്റും ലാബ് ടെക്നീഷനും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നും പരിശോധനയും നടത്താന്‍ കഴിയുന്നില്ല. വടശ്ശേരിക്കരയില്‍നിന്ന്​ മുക്കുഴി, കുമ്പളത്താമണ്‍ വഴി കോന്നി മെഡിക്കല്‍ കോളജിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സർവിസ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല അസി.സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍, മണ്ഡലം സെക്രട്ടറി കെ. സതീശ്, ടി.ജെ. ബാബുരാജ്, അനീഷ് ചുങ്കപ്പാറ, സന്തോഷ് കെ. ചാണ്ടി, ഷീജോ ഫിലിപ്പ്, എം.വി. പ്രസന്നകുമാര്‍, ഡി. ശ്രീകല, വിപിന്‍ പൊന്നപ്പന്‍, ലിജോ സാം, ജോയി വള്ളിക്കാല എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജോയി വള്ളിക്കാല (സെക്ര), അഡ്വ. വര്‍ഗീസ് തോമസ് (അസി.സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.