കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നി നഗരത്തിലെ പൈപ്പുകൾ പൊട്ടുന്നത് വൻതോതിൽ കുടിവെള്ളം പാഴാകുന്നതിന് കാരണമാകുന്നു. കോന്നി നഗരത്തിലെ വിവിധ ഇടങ്ങളിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടിയിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. പല സ്ഥലങ്ങളിലും കലുങ്ക് നിർമാണത്തിന്‍റെയും റോഡ് നിർമാണത്തിന്‍റെയും പേരിൽ പൈപ്പ് ലൈനുകൾ പൊട്ടി റോഡിൽ ചളിയും വെള്ളവും രൂപപ്പെട്ടിട്ടുണ്ട്. പൈപ്പ് പൊട്ടൽ മൂലം കോന്നി പഞ്ചായത്തിന്‍റെ വിവിധ വാർഡുകളിൽ ജല വിതരണവും മുടങ്ങിയിട്ടുണ്ട്. കോന്നി ചന്ത ഭാഗം, കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷന് സമീപം, സെൻട്രൽ ജങ്ഷൻ എന്നിവിടങ്ങളിൽ എല്ലാം നിരവധിതവണ പൈപ്പ് കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ടുണ്ട്. റോഡിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നത് കാൽനടക്കാരെയും വാഹന യാത്രക്കാരെയും സാരമായി ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.