എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയിൽ ക്രമക്കേടെന്ന്​

കോന്നി: എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയിലെ ക്രമക്കേടുകൾ അടിയന്തരമായി പരിഹരിക്കണം എന്ന് സി.പി.ഐ എലിമുള്ളുംപ്ലാക്കൽ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരികളുടെ ഇഷ്ടക്കാരെ മാനദണ്ഡമോ കാലയളവോ കൂടാതെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ശ്രമിച്ചിട്ടുമുണ്ട്. വനസംരക്ഷണ സമിതി തെരഞ്ഞെടുപ്പിന് മുമ്പായി അപാകതകൾ പരിഹരിച്ച് മുൻ കാലയളവുമുതലുള്ള അംഗങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തി മാനദണ്ഡങൾക്ക്‌ വിധേയമായി തെരഞ്ഞെടുപ്പ് നടത്തണം എന്നും സമിതി പ്രവർത്തനങ്ങളിൽ അധികാരികൾ ഉത്തരവാദിത്ത പരമായി ഇടപെടണം എന്നും സി.പി.ഐ എലിമുള്ളുംപ്ലാക്കൽ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.