പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ദീപശിഖാ ജാഥയും ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നുമണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. കോന്നി റാന്നി ഭാഗത്തുനിന്ന് പത്തനംതിട്ടക്ക് വരുന്ന സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ കുമ്പഴയിൽ യാത്ര അവസാനിപ്പിച്ച് തിരികെ അവിടെനിന്ന് യാത്ര തുടരണം. അടൂർ ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ബസുകൾ ഓമല്ലൂർ വാഴമുട്ടം വഴി അഴൂർ പമ്പ് ജങ്ഷനിലെത്തി യാത്ര അവസാനിപ്പിച്ച്, തിരികെ അവിടെനിന്ന് യാത്ര തുടരണം. തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ബസുകൾ നന്നുവക്കാട് എത്തി യാത്ര അവസാനിപ്പിച്ചശേഷം തിരികെ അവിടെനിന്ന് യാത്ര തുടരണം. തെക്കേമല ഇലന്തൂർ ഓമല്ലൂർ വഴി പോകണം. വടശ്ശേരിക്കര റാന്നി എന്നിവിടങ്ങളിൽനിന്ന് അടൂർ, തിരുവനന്തപുരം ഭാഗത്തേക്കുപോകുന്നവ മൈലപ്ര പഞ്ചായത്ത് ജങ്ഷനിൽനിന്ന് വലത്തേക്കുതിരിഞ്ഞ് കോഴഞ്ചേരി ഇലന്തൂർ വഴി ഓമല്ലൂർ എത്തി പോകണം. കോന്നി ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ പൂങ്കാവ് ചന്ദനപ്പള്ളി പാത ഉപയോഗിക്കണം. അടൂർനിന്ന് റാന്നി വടശ്ശേരിക്കര എന്നിവിടങ്ങളിലേക്ക് പോകുന്നവ ഓമല്ലൂർ ഇലന്തൂർ വഴി കോഴഞ്ചേരിയിലെത്തി യാത്ര തുടരണം. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിൽനിന്ന് പത്തനാപുരം പുനലൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കോഴഞ്ചേരി ഇലന്തൂർ ഓമല്ലൂർ വാഴമുട്ടം താഴൂർകടവ് പൂങ്കാവ് വഴി കോന്നിയിലെത്തി യാത്ര തുടരണം. --- റാന്നിയിലെ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം 29ന് റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ മൂന്നു റോഡുകളുടെ നിര്‍മാണ ഉദ്ഘാടനങ്ങള്‍ 29ന് നടക്കും. വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് 1.70 കോടി, ചണ്ണ- കുരുമ്പന്‍മൂഴി റോഡ് 1.76 കോടി, അത്തിക്കയം - കടുമീന്‍ചിറ റോഡ് 3.5 കോടി എന്നിവയുടെ നിര്‍മാണ ഉദ്ഘാടനമാണ് നടക്കുക. --- ഗതാഗതം നിരോധിച്ചു മല്ലപ്പള്ളി: മുരണി-ശാസ്താംകോയിക്കൽ റോഡിൽ കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ഇവിടെ ഗതാഗതം പൂർണമായി നിരോധിച്ചതായി മല്ലപ്പള്ളി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു. -- PTL 14 KODI പത്തനംതിട്ട പുത്തൻപീടിക വടക്ക് സെന്‍റ് മേരിസ് ഓർത്തഡോക്സ് ഇടവക പെരുന്നാളിനോട് അനുബന്ധിച്ച് വികാരി ഫാ. ഇടിക്കുള ദാനിയേൽ കൊടി ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.