മല്ലപ്പള്ളി: പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾക്കായുള്ള മേയ് നാലിന് മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. വോളിബാൾ, ഫുട്‍ബാൾ, ഹാൻഡ്‌ബാൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്‍റൺ എന്നിവക്ക് പുറമെ അത്‍ലറ്റിക്സിലും പരിശീലനം നൽകും. 20 വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫോമുകൾ സ്റ്റേഡിയം ഓഫിസിലും കോട്ടയം റോഡിലെ ഭാരത് പെട്രോളിയം പമ്പിലും മല്ലപ്പള്ളി വിജയ ഹോട്ടലിലും ലഭിക്കും. ഫോൺ- 94470 72224. 94461 87273. ബിനോയ് പണിക്കമുറി, ഡബ്ല്യു എ. ജോൺ എന്നിവർ കൺവീനർമാരും തുരുത്തിക്കാട് ബി.എ.എം കോളജ് കായികവിഭാഗം മുൻ മേധാവി തോമസ് സ്കറിയ ക്യാമ്പ് ഡയറക്ടറുമാണ്. സ്റ്റേഡിയത്തിൽ ചേർന്ന ആലോചനയോഗം ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്‌ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.