മണ്ണീറ റോഡിന്‍റെ ടാറിങ് ദാ പോയി...

കോന്നി: തണ്ണിത്തോട് മൂഴി-മണ്ണീറ റോഡ് ടാറിങ് പൂർത്തീകരിച്ച് ആഴ്‌ചകൾക്കുശേഷം പൊളിഞ്ഞിളകി. വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗമാണ് ടാറിങ് നടത്തിയത്. നബാർഡിൽ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു ടാറിങ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോമൂഴിക്കും ഇടയിലായുള്ള ഭാഗമാണ് ടാറിങ് ഇളകിയത്. റോഡിൽ ചരലും നിരന്നിട്ടുണ്ട്. അപകടകരമായ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതേ റോഡിൽ കഴിഞ്ഞ മഴക്കാലത്ത് കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറസ്റ്റ് സ്​റ്റേഷനും ഇടയിൽ റോഡിന്‍റെ ഒരുവശം ഇടിഞ്ഞുവീണിരുന്നു. വർഷങ്ങളായി തകർന്ന റോഡിൽ യാത്ര ദുഷ്കരമായിരുന്നു. അടവി കുട്ടവഞ്ചി സവാരികേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയവ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇവിടേക്ക് പോകുന്നവർ എല്ലാം മണ്ണീറ റോഡിനെ ആശ്രയിച്ചാണ് പോകുന്നത്. വർഷങ്ങളായി തകർന്ന റോഡിന്‍റെ ദുഃസ്ഥിതി മൂലം ഓട്ടോറിക്ഷകൾ പോലും ഇതുവഴി സവാരി നടത്താൻ മടിച്ചിരുന്നു. റോഡിന് ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകുവാൻ ഇടമില്ലാതെ ഇരുന്നതും റോഡിന്‍റെ തകർച്ചക്ക് കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.