നിരണം ചുണ്ടന്‍റെ മലർത്തൽ നടന്നു

തിരുവല്ല: ആവേശത്തിരയിളക്കി നിരണം ദേശത്തിന്‍റെ കൂട്ടായ്മയിലൊരുങ്ങുന്ന ചുണ്ടൻ വള്ളത്തിന്‍റെ മലർത്തൽ നടന്നു. ശിൽപി കോയിൽമുക്ക് ഉമാ മഹേശ്വരൻ ആചാരി വള്ളം മലർത്തലിന്​ മുഖ്യകാർമികത്വം വഹിച്ചു. വള്ളം നിർമാണ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ റോബി തോമസ് അധ്യക്ഷത വഹിച്ചു. നിരണം സ്വദേശിയും കെ.ജി.എ ഗ്രൂപ്​ ചെയർമാനുമായ കെ.ജി. എബ്രഹാമിനെ വള്ളം സമിതി പ്രസിഡന്‍റ്​ റെജി അടിവാക്കലും ചുണ്ടൻ വള്ളത്തിന്‍റെ തച്ചൻ കോയിൽമുക്ക് ഉമാ മഹേശ്വരൻ ആചാരിയെ ആർ.കെ കുറുപ്പും ആദരിച്ചു. ആന്‍റോ ആന്‍റണി എം.പി, കമ്മിറ്റി പ്രസിഡന്‍റ്​ റെജി അടിവാക്കൽ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ചന്ദ്രലേഖ, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. പുന്നൂസ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം മറിയാമ്മ എബ്രഹാം, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ ലത പ്രസാദ്, നിരണം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അലക്സ് പൂത്തുപ്പള്ളി, ഗ്രാമ പഞ്ചായത്ത്​ അംഗം വി.ടി. ബിനീഷ്, ചുണ്ടൻ വള്ള ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ ആർ.കെ. കുറുപ്പ്, നെഹ്​റു ട്രോഫി കമന്‍റേറ്റർ സജി ​​േചരമൻ, വഞ്ചിപ്പാട്ട് കുലപതി ചമ്പക്കുളം ബേബി, സെക്രട്ടറി അജിൽ പുരയ്ക്കൽ, ട്രഷറർ ജോബി ആലപ്പാട്, അനിൽ തോമസ്, അലക്സ് പനയ്ക്കാമറ്റം, അനിൽ തോമസ്, ജോബി ദാനിയേൽ, അമൽ തോമസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.