പന്തളം: ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 22 ദിവസമായി മുടിയൂർക്കോണം വെള്ളാപ്പള്ളി ജങ്ഷനിൽ നടന്നുവരുന്നിരുന്ന കെ-റെയിൽ വിരുദ്ധ ഉപവാസസമര പരിപാടിയുടെ ഒന്നാംഘട്ടം സമാപിച്ചു. സമ്മേളനം ബി.ജെ.പി ദക്ഷിണമേഖല വൈസ് പ്രസിഡന്‍റ് ഡി. ആശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് പി.എസ്. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി കെ.വി. പ്രഭ, സംസ്ഥാന സമിതി അംഗം അച്ഛൻകുഞ്ഞ് ജോൺ, മുനിസിപ്പൽ പ്രസിഡന്‍റ് കൊട്ടേത്ത് വി. ഹരികുമാർ, മണ്ഡലം സെക്രട്ടറി രജനീഷ് കാന്ത്, ന്യൂനപക്ഷ മോർച്ച പ്രസിഡന്‍റ് ബെന്നി മാത്യു, പട്ടികജാതി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കിഷോർ കുമാർ, കർഷകമോർച്ച മണ്ഡലം പ്രസിഡന്‍റ് എം.ആർ. ഹരികുമാർ, മുനിസിപ്പൽ വൈസ് പ്രസിഡന്‍റ് എം.സി. സദാശിവൻ, ന്യൂനപക്ഷ മോർച്ച മുനിസിപ്പൽ ജനറൽ സെക്രട്ടറി പ്രസാദ്, മഹിള മോർച്ച ജില്ല സെക്രട്ടറി ശ്രീലേഖ, മണ്ഡലം ജനറൽ സെക്രട്ടറി സുജ വർഗീസ്, മുനിസിപ്പൽ കൗൺസിലറുമാരായ കോമളവല്ലി, സൗമ്യ സന്തോഷ്, യു. രമ്യ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സെക്രട്ടറി എസ്. സുമേഷ് കുമാർ സ്വാഗതവും ഏരിയ പ്രസിഡന്‍റ് സൂര്യ എസ്.നായർ നന്ദിയും പറഞ്ഞു. ഫോട്ടോ: ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ കെ-റെയിൽ വിരുദ്ധ ഉപവാസ സമരപരിപാടിയുടെ ഒന്നാംഘട്ടത്തിന്‍റെ സമാപനം ബി.ജെ.പി ദക്ഷിണമേഖല വൈസ് പ്രസിഡന്‍റ് ഡി. ആശ്വനി ദേവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.