സിവില്‍ സ്റ്റേഷന്‍റെ നിര്‍മാണം പുനരാരംഭിക്കണം -സി.പി.ഐ

റാന്നി: പെരുനാട്ടില്‍ മുടങ്ങിക്കിടക്കുന്ന സിവില്‍ സ്റ്റേഷന്‍റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്ന് സി.പി.ഐ പെരുനാട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം എം.വി. വിദ്യാധരന്‍ രാഷ്ട്രീയ റിപ്പോര്‍ട്ട്​ അവതരിപ്പിച്ചു. എ.പ്രദീപ്, ബിന്ദു ബാലന്‍, ടി.ബിജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി കെ. സതീശ്,ജില്ല കൗണ്‍സിൽ അംഗങ്ങളായ അഡ്വ.മനോജ് ചരളേല്‍, കെ.എന്‍. പുരുക്ഷോത്തമന്‍, അനീഷ് ചുങ്കപ്പാറ,ടി.ജെ. ബാബുരാജ്,മണ്ഡലം സെക്രട്ടേറിയറ്റ്​ അംഗങ്ങളായ എസ്.എസ്. സുരേഷ്,സന്തോഷ് കെ.ചാണ്ടി,എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി. പ്രസന്നകുമാര്‍,എ.ഐ.എസ്.എഫ് ജില്ല പ്രസിഡന്‍റ് എ.അനിജു, ലോക്കല്‍ സെക്രട്ടറി സി.സുരേഷ്, ഡി.ശ്രീകല,പി.ടി. ജോയി, രാജം ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി സി. സുരേഷ്, അസി.സെക്രട്ടറിയായി ടി.ടി. ജോയി എന്നിവരെ തെരഞ്ഞെടുത്തു. മുതിര്‍ന്ന അംഗം കെ.എന്‍. പുരുക്ഷോത്തമന്‍, മികച്ച ക്ഷീര കര്‍ഷകന്‍ വി.കെ. സതീഷ് കുമാര്‍ എന്നിവരെ സമ്മേളനം ആദരിച്ചു. ptl rni _1 cpi ഫോട്ടോ:സി.പി.ഐ പെരുനാട് ലോക്കല്‍ സമ്മേളനം ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.