മല്ലപ്പള്ളി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാക്കുന്നത് ദരിദ്രരെ തുണികൊണ്ട് മറച്ചാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിച്ചപ്പോൾ നരേന്ദ്ര മോദി ചെയ്തത് അതാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി 'ദലിത് ന്യൂനപക്ഷ അവകാശങ്ങളും പോരാട്ടങ്ങളും' വിഷയത്തിൽ മല്ലപ്പള്ളിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു. ജനാധിപത്യത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അർഹിക്കുന്ന പ്രാതിനിധ്യമുണ്ടാകണമെന്ന് വിഷയം അവതരിപ്പിച്ച മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ബിനു വർഗീസ് അധ്യക്ഷനായി. രാജു എബ്രഹാം, ആർ. മനു, നീതു അജിത്, ഷിനു കുര്യൻ, ആൽഫിൻ ഡാനി, വി.എസ്. ഈശ്വരി എന്നിവർ സംസാരിച്ചു. ഫോട്ടോ: മല്ലപ്പള്ളിയിൽ നടന്ന ഡി.വൈ.എഫ്.ഐ സെമിനാർ പി.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.