lead ചെള്ളുകൾ മൂലം താമസിക്കാൻപോലും പറ്റാത്ത അവസ്ഥ കോന്നി: കോന്നി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കരിഞ്ചെള്ള് ശല്ല്യം രൂക്ഷം. കോന്നിയിലെ വിവിധ സ്ഥലങ്ങളായ ആവോലിക്കുഴി, കൊക്കാത്തോട്,അപ്പൂപ്പൻതോട്,അരുവാപ്പുലം,പ്രമാടം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കരിഞ്ചെള്ളുകൾ ജനജീവിതം ദുസ്സഹമാക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ചെള്ളുകൾ കൂടുതലായും വർധിക്കുന്നത്. വീടിന്‍റെ മേച്ചിൽ ഓടുകൾക്കിടയിലും കോൺക്രീറ്റ് ഭിത്തികളിലും സ്ഥാനം പിടിക്കുന്ന ചെള്ളുകൾ മൂലം താമസിക്കാൻപോലും പറ്റാത്ത അവസ്ഥയാണുള്ളത്. അടുക്കളിൽ ആഹാര സാധനങ്ങൾ പാചകംചെയ്ത് കഴിക്കുവാൻ പോലും സാധിക്കില്ലെന്ന് വീട്ടമ്മമാർ പറയുന്നു. മനുഷ്യശരീരത്തിൽ വീഴുന്ന ചെള്ളുകൾ പുറപ്പെടുവിക്കുന്ന രാസപദാർഥം ശരീരത്തിൽ വീണാൽ അസഹ്യമായ നീറ്റലും പുകച്ചിലും ഉണ്ടാകാറുണ്ട്. കൂടാതെ വീടിനുള്ളിൽ കയറി പറ്റുന്ന കരിഞ്ചെള്ളുകൾ അസഹ്യമായ ദുർഗന്ധവും പുറപ്പെടുവിക്കുന്നു. മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും കരിഞ്ചെള്ളുകൾ ഭീഷണിയാകുന്നുണ്ട്. പശുവിന്‍റെയും മറ്റും ശരീരത്തിൽ കയറിക്കൂടുന്ന ചെള്ളുകൾ ഇവയെ പലപ്പോഴും പരിഭ്രാന്തരാക്കാറുമുണ്ടെന്ന് ക്ഷീര കർഷകർ പറയുന്നു. മൂട്ടയെ പ്രതിരോധിക്കുന്ന മരുന്നും വെള്ളത്തിൽ കലർത്തിയാണ് വീടുകളിലെ ചെള്ളുകളെ അകറ്റിയിരുന്നത്. എന്നാൽ, ചെള്ള് അധികമായപ്പോൾ ഇതും രക്ഷയില്ലാതെയായി. ചെള്ളുകളെ തുരത്തുവാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടീലും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മുപ്ലി വണ്ട്, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന ഈ ജീവികൾ റബർ തോട്ടങ്ങളിലാണ് കൂടുലായി കണ്ടുവരുന്നത്. ഡിസംബർ അവസാനത്തോടെ റബറിന്‍റെ ഇലപൊഴിയും സമയത്ത് തോട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കരിഞ്ചെള്ളുകൾ റബറിൽ നിന്ന് പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ആഹാരമാക്കുന്നത്. റബർ തോട്ടങ്ങളിലെ കരിയിലകൾക്കടിയിലാണ് ഇവ മുട്ടയിടുന്നതും. ഒരു പെൺവണ്ട് 10മുതൽ 15 മുട്ടകൾ വരെ ഇടാറുണ്ട്. ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണ് പ്രജനനസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.