മെഴുവേലി: മെഴുവേലി സെന്‍റ് ജോർജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ 102മത് പെരുന്നാളിന് കൊടിയേറി. ഇടവക സഹവികാരി ഫാ. ജിജി തോമസ് പള്ളിയിലും നാല് കുരിശടിയിലും കൊടിയേറ്റ് നടത്തി. ഈമാസം 28, 29 തീയതികളിൽ കൺവെൻഷനും 30, മേയ് ഒന്ന്, രണ്ട് തീയതികളിൽ പെരുന്നാളും നടക്കും. 30ന് വൈകീട്ട് ആറിന് സന്ധ്യാനമസ്ക്കാരം, ഏഴിന് റാസ കാരിത്തോട്ട കൂടുവെട്ടിക്കൽ കുരിശടിയിൽനിന്ന് ആരംഭിച്ച് വൈ.എം.സി.എ റോഡ് വഴി പള്ളിയിലേക്ക്. തുടർന്ന് ധൂപപ്രാർഥന ,പ്രദക്ഷിണം ,നേർച്ചവിതരണം. മേയ് ഒന്നിന് രാവിലെ ഏഴിന് ചെമ്പുവെപ്പ്, 8.30ന് യൂഹാന്നോൻ മോർ മിലിത്തിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വൈകീട്ട് ആറിന് റാസ. മേയ് രണ്ടാംതീയതി രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഉച്ചയ്ക്ക് ഒന്നിന് റാസ. തുടർന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ടും നടക്കും. PTL 14 KODIYETTU മെഴുവേലി സെന്‍റ് ജോർജ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിന് ഫാ. ജിജി തോമസ് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.