സ്ത്രീ ശാക്തീകരണ കാമ്പയിൻ

അടൂർ: പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്​ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ കാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ എം.പി. മണിയമ്മ അധ്യക്ഷത വഹിച്ചു. അടൂർ ഡിവൈ.എസ്.പി ആർ. ബിനു മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ റോഷൻ ജേക്കബ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞന്നാമ്മ കുഞ്ഞ്, ഭരണസമിതി അംഗങ്ങളായ പി. സരസ്വതി, വിമല മധു, പി.വി. ജയകുമാർ എന്നിവർ സംസാരിച്ചു. പത്തനംതിട്ട സി.ഐ ഉദയമ്മ ക്ലാസെടുത്തു. PTL ADR Campaign പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീശാക്തീകരണ കാമ്പയിൻ പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.