പന്തളം: മൂലധന താൽപര്യങ്ങൾ സംരക്ഷിക്കാനാണ് രാജ്യത്തെ മാധ്യമങ്ങൾ ഇന്ന് നിലകൊള്ളുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്. അനീതിക്കെതിരെയും സാമൂഹിക നീതിക്കുവേണ്ടിയുമാണ് ഒരുകാലത്ത് മാധ്യമപ്രവർത്തനം നടത്തിയതെങ്കിൽ ഇന്ന് കോർപറേറ്റുകളുടെ ദാസന്മാരായി, മൂലധന ശക്തികൾക്ക് ലാഭംകൊയ്യാനാണ് വലിയ വിഭാഗം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യം ഇന്ന് അതീവ ഗുരുതരമായ തകർച്ചയിലേക്കാണ് നീങ്ങുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം വിറ്റുതുലക്കുന്നു. രാജ്യത്തിന്‍റെ മതേതരത്വം ഗുരുതര പ്രതിസന്ധിയിലാണ്. ഗാന്ധിയെ വധിച്ച സംഘടനയുടെ തലവനാണ് ഗാന്ധിജിയെക്കുറിച്ച് അനുസ്മരണ ലേഖനം മാധ്യമങ്ങളിൽ എഴുതുന്നത്. മാധ്യമരംഗം നേരിടുന്ന ഗുരുതര പ്രതിസന്ധിയാണ് ഇത് കാണിക്കുന്നതെന്നും എം. സ്വരാജ് പറഞ്ഞു. കേരള മാധ്യമങ്ങളിൽ കോർപറേറ്റ് സംഘ്പരിവാർ ലോബി കടന്നുകയറിയെന്ന് സെമിനാറിൽ സംസാരിച്ച മാധ്യമപ്രവർത്തകൻ ടി.എം. ഹർഷൻ പറഞ്ഞു. സ്വർണക്കടത്ത് വിവാദത്തിന് നൽകിയ പരിഗണന മാധ്യമങ്ങൾ കർഷക സമരത്തിന് നൽകിയില്ല. പി.ബി. ഹർഷകുമാർ അധ്യക്ഷനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.