പത്തനംതിട്ട: ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നത് കുറ്റകരമാണ്. സംസ്ഥാനത്തുടനീളം സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറകള്‍ വഴി വാഹനത്തിന്‍റെ ചിത്രം പകര്‍ത്തുകയും പിഴ ഈടാക്കുകയും ചെയ്യും. വാഹനീയം അദാലത്തിലെത്തിയ മധുസൂദനന്‍റെ പരാതിയും ഇതുതന്നെയായിരുന്നു. ഭിന്നശേഷിക്കാരനായ 12 വയസ്സുകാരന്‍ മകനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് സ്പീച്ച് തെറപ്പിക്കും മറ്റുമായി കൊണ്ടുപോകുന്നത് ഭാര്യക്കൊപ്പം ഇരുചക്രവാഹനത്തിലാണ്. മകന്‍റെ ചികിത്സ ആവശ്യങ്ങള്‍ക്കായി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മധുസൂദനന്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് യാത്ര ഇരുചക്രവാഹനത്തിലാക്കുന്നത്. എന്നാല്‍, മൂന്ന് പേര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പലതവണ കാമറകള്‍ വഴി പിഴ ഈടാക്കിയിരുന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇത്തരം ആവശ്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഒരു പൊതുസര്‍ക്കുലര്‍ ഇറക്കുമെന്ന ഉറപ്പാണ് മന്ത്രി ആന്‍റണി രാജു നല്‍കിയത്. പരിഹാരം തേടി തിരുവല്ലയിലെ ചെറുകിട വ്യാപാരികള്‍ പത്തനംതിട്ട: തിരുവല്ല ടൗണിലെ ഡിവൈഡര്‍ സംവിധാനം അശാസ്ത്രീയമാണെന്നും പരിഹാരം വേണമെന്നും അഭ്യര്‍ഥിച്ച് ചെറുകിട വ്യാപാരികള്‍ പത്തനംതിട്ട പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ നടത്തിയ വാഹനീയം അദാലത്തിലെത്തി ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. കുരിശുകവല മുതല്‍ ദീപ ജങ്ഷന് വരെ ചാലക്കുഴി ബസാര്‍ അടക്കമുള്ള പ്രദേശത്തെ 350 ഓളം ചെറുകിട വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും അടങ്ങുന്നവരുടെ പ്രതിനിധികളാണ് മന്ത്രിക്ക് അരികില്‍ എത്തിയത്. അശാസ്ത്രീയമായി ഡിവൈഡറുകള്‍ സ്ഥാപിച്ചതുമൂലം 2500 ഓളം പേരുടെ ഉപജീവനമാര്‍ഗമാണ് പ്രതിസന്ധിയിലായതെന്ന് പ്രതിനിധികള്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലെത്തിയ സംഘം പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം പരിശോധിക്കാമെന്ന മന്ത്രിയുടെ ഉറപ്പോടെയാണ് ഇവര്‍ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.