റാന്നി: എസ്.എഫ്.ഐ 34മത് ജില്ല സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അമൽ എബ്രഹാം സമ്മേളന നഗറിൽ പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ പി.ആർ. പ്രസാദ് സ്വാഗതം പറഞ്ഞു. അജ്മൽ സിറാജ് രക്തസാക്ഷി പ്രമേയവും കെ.എസ്. അമൽ അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി ശരത് ശശിധരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളിൽ അമൽ എബ്രഹാം (കൺവീനർ) അജ്മൽ സിറാജ്, രേവതി എന്നിവർ പ്രസീഡിയം നയിച്ചു. സൂരജ് എസ്.പിള്ള (കൺവീനർ), ജിബിൻ, സാന്ദ്ര, അജിൻ എന്നിവർ പ്രമേയ കമ്മിറ്റിയും ഷൈജു (കൺവീനർ). മിഥുൻ എം.കേശ്, അഞ്ജന എന്നിവർ മിനിറ്റ്സ് കമ്മിറ്റിയും സച്ചിൻ സജീവ് (കൺവീനർ) സൽമാൻ, റോഷൻ, വിവേക് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയും കെ.ആർ. രഞ്ജു (കൺവീനർ), ഷഫീക്ക് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയും നയിച്ചു. കേന്ദ്രകമ്മിറ്റി അംഗം രഹന സബീന, പ്രമോദ് നാരായൺ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എസ്. ശരത്, ടി.എൻ. ശിവൻകുട്ടി, ബിനോയ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. സമ്മേളനം ശനിയാഴ്ചയും തുടരും. Ptl rni _2 sfi ഫോട്ടോ: എസ്.എഫ്.ഐ 34മത് ജില്ല സമ്മേളനം മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.