നിലംനികത്തൽ: ടോറസ് പിടികൂടി

തിരുവല്ല: ബൈപാസിന് സമീപത്തെ നിലം അനധികൃതമായി നികത്താൻ മണ്ണുമായെത്തിയ ടോറസ്​ പൊലീസ് പിടികൂടി. ബൈപാസിലെ മഴുവങ്ങാട് ഭാഗത്ത് നിലം നികത്താൻ മണ്ണുമായി എത്തിയ കെ.എൽ 59 എച്ച്​. 3324 രജിസ്​ട്രേഷൻ നമ്പറിലെ ടോറസാണ് വെള്ളിയാഴ്ച ഉച്ചയോടെ പിടികൂടിയത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.