കുട്ടികൾക്ക് സ്നേഹ സമ്മാനം നൽകി റാന്നി ബി.ആർ.സി

റാന്നി: ഭിന്നശേഷി കുട്ടികൾക്ക് സമഗ്രശിക്ഷ കേരളയുടെ സ്നേഹ സമ്മാനങ്ങൾ നൽകി റാന്നി ബി.ആർ.സി സ്കൂളിൽവന്ന് പഠിക്കാൻ കഴിയാത്ത കുട്ടികൾക്കാണ് ഫാനുകളും പഠനവിനോദ സാമഗ്രികളും നൽകിയത്. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. റാന്നി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയല, വാർഡ് മെംബർ ബിനിറ്റ് മാത്യു, റാന്നി ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി എ. സലാം, സി.ആർ.സി കോഓഡിനേറ്റർമാരായ ദീപ കെ. പത്മനാഭൻ, ദിവ്യശ്രീ എസ്., ആര്യ എസ്. രാജേന്ദ്രൻ, സ്​പെഷൽ എജുക്കേറ്റർമാരായ അഞ്ജന എസ്, രാജശ്രീ എസ്, സോണിയ മോൾ ജോസഫ്, മേരിക്കുട്ടി എസ്. കുര്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.