അപകടഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിനീക്കാൻ നടപടിയില്ല

പന്തളം: റോഡരികിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന വൻമരങ്ങൾ വെട്ടിനീക്കാൻ നടപടിയില്ല. എം.സി റോഡിൽ പറന്തൽ മുതൽ മാന്തുക വരെയും മറ്റ് ഗ്രാമീണ റോഡുകളിലും ഇരുവശത്തായി ഒട്ടേറെ മരങ്ങൾ അപകടഭീഷണിയായി നിൽക്കുന്നുണ്ട്​. വർഷങ്ങൾ പഴക്കമുള്ള മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്​. പന്തളം-മാവേലിക്കര റോഡിൽ ഐരാണിക്കഴി ഭാഗത്ത് കഴിഞ്ഞ മഴയിലും, കാറ്റിലും ആഞ്ഞിലി മരം കടപുഴകിയിരുന്നു. റോഡിനോട്​ ചേർന്നുനിൽക്കുന്ന മരങ്ങൾ കടപുഴകിയാൽ റോഡിലാകും പതിക്കുക. ചെറുതും വലുതുമായ മരങ്ങൾ ഉണങ്ങിനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എം.സി റോഡിലും സമാന്തരമായി വൻ മരങ്ങളാണ് ഉള്ളത്. ഐരാണിക്കുഴി, ഭാഗത്ത് കെ.എസ്.ഇ.ബിയുടെ 11കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്നത് മരക്കൊമ്പുകൾക്ക് അടിയിലൂടെയാണ്. മഴയും കാറ്റുമുള്ളപ്പോൾ മരച്ചില്ലകൾ ലൈനുകളിൽവീണ് വൈദ്യുതി മുടങ്ങാറുണ്ട്‌. പല മരങ്ങളും കടപുഴകിയാൽ പാതയുടെ വശങ്ങളിലുള്ള കടകൾക്കും വീടുകൾക്കും കേടുപാട് സംഭവിക്കുംവിധം ഉയരമുള്ളവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.