കുളനട: പുതുവാക്കൽ കല്ലുവരമ്പ് മണത്തറയിൽ എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം തുടങ്ങാൻ പ്രദേശവാസികളും മുൻ പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങളും രംഗത്ത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർത്തിവെച്ചിരുന്ന പദ്ധതിക്കാണ് നിലവിലെ സമിതിയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചത്. പദ്ധതി പ്രാവർത്തികമായാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽനിന്നുമുള്ള മാലിന്യം ഇവിടെ എത്തുമെന്നിരിക്കെ പ്രദേശവാസികൾ എതിർപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. മഴക്കാലത്ത് വെള്ളം കേറുന്ന താഴ്ന്ന പ്രദേശമാണിത്. അതോടൊപ്പം പാണിൽ കരിമല കല്ലുവരമ്പ് ഭാഗത്തുനിന്ന് സമീപത്തെ സ്‌കൂളിലേക്കുള്ള മാർഗമായും വർഷങ്ങളായി ഇതിനു സമീപത്തെ വഴി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കൈയേറ്റ ഭൂമി കലക്ടറുടെ ഇടപെടലിൽ റവന്യൂ അധികൃതർ തിരിച്ചുപിടിച്ചത്. സമരപരിപാടികൾക്കും നിയമനടപടികൾക്കും നേതൃത്വം നൽകുവാൻ മുൻ പഞ്ചായത്ത് അംഗം എം.ആർ. വിജയൻ ചെയർമാനായും മുൻ പഞ്ചായത്ത് അംഗം ശശികല സുരേഷ്, അനിൽ കോശി, പ്രഭാകരൻ, മനോജ്, ശ്രീലത, ഹരികുമാർ, സൂസൻ മത്തായി, മിനി എന്നിവർ അംഗങ്ങളുമാകുന്ന ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. ഫോട്ടോ: എം.സി.എഫ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കുളനട പുതുവാക്കൽ കല്ലുവരമ്പ് മണത്തറയിൽ സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.