മത്സ്യകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അംഗത്വം പുനരാരംഭിച്ചു

പത്തനംതിട്ട: മത്സ്യകര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അംഗമാക്കുന്നതിനായുള്ള കാമ്പയിന്‍ പുനരാരംഭിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്രവായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ദേശീയതലത്തില്‍ ആരംഭിച്ച പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. മത്സ്യ കര്‍ഷകര്‍ക്ക് ജൂലൈ 31വരെ അപേക്ഷ സമര്‍പ്പിച്ച് അംഗമാകാം. ജില്ലയില്‍ 551 മത്സ്യ കര്‍ഷകരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉദ്ദേശിച്ചിരുന്നത്. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല കോഓഡിനേഷന്‍ കമ്മിറ്റി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അംഗമായവര്‍ക്ക് ലോണ്‍ ലഭിക്കാനായുള്ള സ്‌കെയില്‍ ഓഫ് ഫിനാന്‍സ് സംബന്ധിച്ച് സര്‍ക്കാറിൽനിന്ന് അംഗീകാരം ലഭിക്കുന്ന മുറക്ക്​ നടപ്പിലാക്കും. സംശയ ദൂരീകരണത്തിനും മറുപടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ല ഫിഷറീസ് ഓഫിസര്‍ ജെ. ശ്രീകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫയല്‍ അദാലത് എഴുമറ്റൂര്‍: പഞ്ചായത്ത് ഓഫിസില്‍ 2022 ജനുവരി 31വരെ അപേക്ഷ നല്‍കി സേവനം ലഭിക്കാത്തവ തീര്‍പ്പാക്കുന്നതിനായി പഞ്ചായത്ത്തല ഫയല്‍ അദാലത് 25ന് രാവിലെ 11മുതല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.