മല്ലപ്പള്ളി: കേന്ദ്രാനുമതി കിട്ടാത്തതിനാൽ വിതരണം ചെയ്യാൻ കഴിയാത്ത പട്ടയങ്ങളുടെ കാര്യത്തിൽ പരിഹാരമുണ്ടെന്ന് പൊന്തൻപുഴ സമരസമിതി. ജില്ലയിലെ 6362 കർഷകരുടെ പട്ടികയാണ് വനം കൈയേറ്റം ക്രമീകരിച്ച് പട്ടയം നൽകുന്നതിനുള്ള കേന്ദ്രനുമതിക്കായി 1999ലെ സർക്കാർ ഉത്തരവുപ്രകാരം സമർപ്പിച്ചത്. 23 വർഷങ്ങൾ കഴിഞ്ഞിട്ടും അനുമതി ലഭിക്കാത്തത് വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും നടപടികളിലെ പിശകും മൂലമാണ്. ഒന്നിനു പിന്നാലെ ഒന്നായി അപേക്ഷയിലെ പിശകുകൾ പരിഹരിക്കാൻ പാഴാക്കിയത് കാൽ നൂറ്റാണ്ടോളം. അവസാനം 2019ൽ അപേക്ഷ തിരുത്തി നൽകിയതിനെ തുടർന്നാണ് 2021 ഒക്ടോബറിൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിൻെറ ബംഗളൂരു ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. ഇതോടെ ഉടൻ പട്ടയവിതരണം നടക്കുമെന്ന പ്രത്യാശയിലായിരുന്നു കർഷകർ. എന്നാൽ, അപേക്ഷയിലെ ഗുരുതര മറ്റൊരു പിശക് ഇപ്പോഴാണ് പുറത്തുവന്നത്. കൈയേറ്റ വനഭൂമിയെ മാത്രമാണ് അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടത് എന്നിരിക്കെ പെരുമ്പെട്ടി വില്ലേജിലെ വനത്തിന് പുറത്തുതാമസിക്കുന്ന 414 കുടുംബങ്ങളുടെ കൈവശമുള്ള 257 ഏക്കർ ഭൂമി ഈ പട്ടികയിൽ തെറ്റായി ഉൾപ്പെടുത്തി. 1991ൽ നടത്തിയ വനം-റവന്യൂ സംയുക്തപരിശോധനയിൽ വനം എന്ന് കണ്ടെത്തിയ ഭൂമി 2019ൽ സർവേ നടത്തിയപ്പോൾ വനത്തിനു പുറത്തെന്നു തെളിഞ്ഞു. അതനുസരിച്ചു അപേക്ഷയിൽ തിരുത്തുകൾ വരുത്തുന്നതിനുപകരം പറ്റിയ പിശക് അതേപടി നിലനിർത്തിക്കൊണ്ട് അനുമതി നേടാനാണ് വനംവകുപ്പ് ശ്രമിച്ചത്. ഉദ്യോഗസ്ഥർ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ട് കേന്ദ്രത്തെ പഴിക്കുന്നതിൽ അർഥമില്ല. പെരുമ്പെട്ടി സർവേ പൂർത്തിയാക്കി പട്ടികയിലെ പിശക് പരിഹരിക്കാനാണ് ഇനി സർക്കാർ സമ്മർദം ഉണ്ടാകേണ്ടത്. വനസുരക്ഷയെ ബാധിക്കുന്ന പിശക് നിലനിർത്തിക്കൊണ്ട് കേന്ദ്രാനുമതി നേടുക അസാധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.