മല്ലപ്പള്ളി: വെള്ളിയാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിലും കാറ്റിലും കോട്ടാങ്ങൽ പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിൽ നാശം. പലയിടങ്ങളിൽ വൈദ്യുതിലൈനിൽ മരം വീണതിനാൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ചുങ്കപ്പാറ - ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ സി.എം.എസ് എൽ.പി സ്കൂളിന് സമീപം വൈദ്യുതി ലൈനിൽ ആഞ്ഞിലിമര ശിഖിരങ്ങൾ ഒടിഞ്ഞ് വീണു. സമീപത്ത് നിരവധി പ്ലാവും തേക്കും കടപുഴകി വീണു. ആലപ്രക്കാട് പുല്ലാനിപ്പാറയിലും മരങ്ങൾ വീണ് നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. മഠത്തും മുറി ഇഞ്ചിയാനിക്കുഴി റോഡിൽ മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഫോട്ടോ: ചുങ്കപ്പാറ - ചാലാപ്പള്ളി റോഡിൽ വൈദ്യുതി ലൈനിൽ മരം വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.